തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരേ സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന നിയമവിരുദ്ധ ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമണം. നൂറിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മിക്കവാറും ജില്ലകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.

കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലയില്‍ പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങി. മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തിരൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പാലക്കാട് ബസ് തടയാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് ഇടപെട്ട് തടഞ്ഞു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി., മൈനോറിറ്റി വാച്ച് തുടങ്ങിയ സംഘടകളുടെ സംയുക്തസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ചൊവ്വാഴ്ച നിശ്ചയിച്ച സ്‌കൂള്‍ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here