കണ്ണൂര്‍: കെ എം ഷാജി എം എല്‍ എക്ക് ഹൃദയാഘാതം. ആഞ്ജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ അടിയന്തരമായി ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ആന്റിജന്‍ ടെസ്റ്റിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്.അഴീക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയെ നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ഷാജിയെ കഴിഞ്ഞ ദിവസം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയേക്കും. അദ്ദേഹത്തെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here