ഹാരിസണ്‍ കേസ്: സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളി

0

ഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റടുപ്പു കേസില്‍ സ്‌പെഷല്‍ ഓഫീസറുടെ ഉത്തരവ് റ്ദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.

ഭൂമി ഏറ്റെടുക്കാനായി സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കപ്പെട്ടില്ല. ഇതോടെ ഹാരിസല്‍ ഭൂമി ഏറ്റെടുപ്പില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. 38,000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണു ഹൈക്കോടതി തടഞ്ഞത്.

കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷല്‍ ഓഫീസര്‍ക്കു കോടതിയുടെ അധികാരണങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷല്‍ ഓഫീസര്‍ക്ക് അധികാരം ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here