ചണ്ഡിഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ അലയൊലികള്‍ ഹരിയാനയിലെ ഗ്രാമങ്ങളിലേക്കും. ബിജെപി, ജെജെപി നേതാക്കള്‍ക്കെതിരെയാണ് ജനങ്ങളുടെ രോഷം. ചിലയിടങ്ങളില്‍ ബിജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് വരെ ഉയര്‍ന്നു കഴിഞ്ഞു.

കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തിലാണ് അവസാനമായി ഇത്തരത്തിലൊരു ബാനര്‍ ഉയര്‍ന്നതെന്ന് ദ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി, ജെജെപി നേതാക്കള്‍ക്ക് പ്രവേശനമില്ല, റിലയന്‍സ് ഉത്പന്നങ്ങളും പെട്രോള്‍ പമ്പുകളും ബഹിഷ്‌കരിക്കുക എന്നിങ്ങനെയാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്. നേതാക്കള്‍ ഗ്രാമത്തിലേക്ക് പ്രവേശിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയിരിക്കില്ല എന്നും ഹോള്‍ഡിങില്‍ പറയുന്നു.

കര്‍ഷക സമരങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ഹോള്‍ഡിങ്ങുകള്‍ ഉയര്‍ന്നിട്ടുള്ളത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണ് എന്നും അവ പിന്‍വലിക്കണമെന്നും പ്രദേശവാസിയായ സാഹബ് സിങ് ആവശ്യപ്പെട്ടു. കര്‍ണാലില്‍ ബസ്താര, പിയോന്ത് ടോള്‍ പ്ലാസകളില്‍ നടക്കുന്ന പ്രതിഷേധം അഞ്ചാം ദിനം പിന്നിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here