ന്യൂഡല്‍ഹി | ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന സ്ഥലം സംരക്ഷിണമെന്നു ജില്ലാ മജിസ്ട്രേറ്റിനു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍ പള്ളിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി, മുസ്ലീം മതവിഭാഗത്തിന്റെ പ്രാര്ത്ഥനയ്്ക്കുള്ള അവകാശം തടയാനാവില്ലെന്നും കോടതി പറഞ്ഞു.
അതിനിടെ, കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേര്‍ന്ന ഗ്യാന്‍വാപി മുസ്ലിം പള്ളിയിലെ സര്‍വേ നടപടികള്‍ക്ക് നേതൃത്വം നല്കിയ അഭിഭാഷക കമ്മിഷണര്‍ അജയ് മിശ്രയെ വാരാണസി ജില്ലാ കോടതി നീക്കി. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ഗ്യാന്‍വാപി പള്ളിയില്‍ നടന്ന വീഡിയോ സര്‍വേ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സര്‍വേ വിവരങ്ങള്‍ കോഡീകരിച്ചു കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു അഭിഭാഷക കമ്മിഷന്റെ ആവശ്യം അംഗീകരിച്ച കോടതി രണ്ടു ദിവസം കുടി അനുവദിച്ചു. അജയ് മിശ്രയ്ക്കു പകരം സ്പെഷല്‍ കമ്മിഷണര്‍ വിശാല്‍ സിംഗാവും റിപ്പോര്‍ക്ക് സമര്‍പ്പിക്കുക. സര്‍വേയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്നു പറയപ്പെടുന്ന കുളം സീല്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാരണാസി സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. സീല്‍ ചെയ്ത പ്രദേശം സുരക്ഷാ കേന്ദ്രസേനയ്ക്കു കൈമാറുകയും ചെയ്തു.