റിയാദ്: ഗള്‍ഫ് ഉച്ചകോടി ഇന്ന് സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. ഗള്‍ഫ് നാടുകളുമായി അകന്നുനില്‍ക്കുന്ന ഖത്തര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഖത്തറിനെതിരായ  ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഉച്ചകോടിക്ക് മുന്നോടിയായി ഖത്തറുമായുള്ള അതിര്‍ത്തികള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസം തുറന്ന് നല്‍കിയിരുന്നു.

മൂന്നര വര്‍ഷത്തെ ഭിന്നതകള്‍ക്കൊടുവില്‍ സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകള്‍ തുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജി​സി​സി ഉ​ച്ച​കോ​ടി സൗ​ദി അ​റേ​ബ്യ​യി​ല്‍ ചേ​രാ​നി​രി​ക്കെ​യാ​ണ് നി​ര്‍​ണാ​യ​ക തീ​രു​മാ​നം. 2017 ജൂണിലാണ് സൗദി ഖത്തറിന് മേല്‍ ഉപ​രോധം പ്രഖ്യാപിക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച്‌ ഖത്തറിനെതിരെ ഈജിപ്ത്, സൗദി, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം അതിര്‍ത്തി തുറക്കുന്നത് ആദ്യം.

ഖത്തറിന് മേലുള്ള ഉപരോധം പിന്‍വലിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് അതിര്‍ത്തി തുറന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്‌. ഇതിനിടെ ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും.വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. 41-ാമത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍ത്താനിക്കുള്‍പ്പെടെ എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here