ഇന്ധന വില ഉയര്‍ന്നു. വിമാനക്കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വഴി തിരിച്ചു വിടുന്നു. ഇറാനും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ യുദ്ധഭീതിയിലാണ്.

സംഘര്‍ഷം വര്‍ദ്ധിച്ചതോടെ ഏതു നിമിഷവും ഇരവുവര്‍ക്കും ഇടയിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്ന സ്ഥിതിയാണ്. എണ്ണവിതരണം അടക്കമുള്ളവരെ സംഘര്‍ഷം ബാധിക്കുമെന്നാണ് ആശങ്ക. എണ്ണ വില വര്‍ദ്ധിച്ചു തുടങ്ങിയിട്ടുമുണ്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇറാഖിനെ അല്‍ ആസാദ്, ഇര്‍ബില്‍ എന്നി സൈനിക താവളങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് മറുപടി നല്‍കിയത്. യു.എസ്. സൈന്യത്തെ തങ്ങളുടെ മണ്ണില്‍ നിന്ന് ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യം ഇറാഖ് ഉന്നയിക്കുക കൂടി ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഏതു രീതിയിലാകും അമേരിക്കയുടെ മറുപടിയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നാണ് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ചില നാറ്റോ സഖ്യകക്ഷികള്‍ ഇറാഖില്‍ നിന്ന് പിന്‍മാറുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ അടക്കമുള്ള മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് തങ്ങളുടെ യാത്രാ വിമാനങ്ങള്‍ക്ക് യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here