അച്ഛനായതിന്‍റെ സന്തോഷം പടക്കം പൊട്ടിച്ച് ആഘോഷിച്ചു; ദുബായിൽ യുവാവ് ജയിലിലായി

കുഞ്ഞ് ജനിച്ച സന്തോഷത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ യുവാവ് അറസ്റ്റിൽ. ദുബായ് സ്വദേശിയായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ആഘോഷത്തിൽ ഒപ്പമുണ്ടായിരുന്ന ഇയാളുടെ രണ്ട് സുഹൃത്തുക്കളും അറസ്റ്റിലായിട്ടുണ്ട്. പടക്കങ്ങൾ ഒളിപ്പിച്ചു വച്ചു എന്നാരോപിച്ചാണ് ഇവരുടെ അറസ്റ്റ്.

ദുബായ് ഊദ് അൽ മുത്തീനയിലാണ് സംഭവം. അച്ഛനായതിന്‍റെ സന്തോഷം പടക്കം പൊട്ടിച്ചും കരിമരുന്ന് പ്രയോഗം നടത്തിയുമാണ് യുവാവ് ആഘോഷിച്ചത്. ഇതിനിടെ തീ പടരുകയും അയൽപക്കത്തെ അഞ്ച് വീടുകളുടെ പൂമുഖവും അവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്നിക്കിരയാവുകയുമായിരുന്നു.  പിന്നാലെയാണ് യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്.

ഊദ് അൾ മുത്തീന മേഖലയിൽ സ്ഫോടനമുണ്ടായി എന്ന റിപ്പോർട്ട് ഫയൽ ചെയ്യപ്പെട്ടിരുന്നു. പോലീസും സിവിൽ ഡിഫൻസ് ടീമും ആംബുലൻസ് സേവനങ്ങളും ഉടൻ തന്നെ സ്ഥലത്തെത്തി’ എന്നാണ് അൽ ഖ്വാസൈസ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അബ്ദുൾ ഹാലിം അൽ ഹഷ്മി അറിയിച്ചത്. തീ ഉടൻ തന്നെ അണയ്ക്കുകയും യുവാവിനെയും പടക്കങ്ങള്‍ ഒളിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു എന്നു അദ്ദേഹം അറിയിച്ചിട്ടുണ്ട്.

വിവരം അറിഞ്ഞയുടൻ തന്നെ ദ്രുതഗതിയിൽ ഇടപെടൽ നടത്തിയ പോലീസ് സംഘത്തെ പ്രശംസിച്ച ബ്രിഗേഡിയർ അവർ സാഹചര്യം വളരെ മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തതാണ് അധികം അപകടം ഉണ്ടാകാതെയിരിക്കാൻ കാരണമായതെന്നാണ് വ്യക്തമാക്കിയത്.

സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പടക്കം ഉപയോഗത്തിനെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഘോഷങ്ങൾക്കായി പടക്കങ്ങൾ ഉപയോഗിക്കരുതെന്നും അങ്ങനെ ഉപയോഗിച്ചാൽ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്ന് ഓർമ്മ വേണമെന്നുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പടക്കങ്ങള്‍ ഉപയോഗിച്ച് മറ്റുള്ളവരെ കൂടി അപകടത്തിലാക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ, സമൂഹത്തെ സംരക്ഷിക്കാനും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ഇക്കാര്യം എത്രയും വേഗം റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്ലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here