അഹമ്മദാബാദ് | ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റില്‍. ബുധനാഴ്ച രാത്രി 11.30 ഓടെ അസം പോലീസാണ് വസതിയിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്.
ജിഗ്നേഷിനെതിരെ ചുമത്തിയിട്ടുളള കുറ്റം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.