കടുത്ത മത്സരം, ഗുജറാത്ത് നിലനിര്‍ത്തി, ഹിമാചലിലും താമര വിരിഞ്ഞു

0

സീറ്റു നില

 ബി.ജെ.പികോണ്‍ഗ്രസ്മറ്റുള്ളവര്‍
ഗുജറാത്ത് (ആകെ 182)99776
ഹിമാചല്‍ പ്രദേശ്  ( ആകെ 68)44213

2012 നിയമസഭാ ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി 115, കോണ്‍ഗ്രസ് 61
2012 നിയമസഭാ ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്: ബി.ജെ.പി 26, കോണ്‍ഗ്രസ് 36

Updating….

 • രാജ്‌ഘോട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു.
 • ഹിമാചലില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക്.
 • ബി.ജെ.പിയുടെ ലീഡ് 105 ലേക്ക് ഉയരുന്നു. കോണ്‍ഗ്രസിന്റെ ലീഡ് 74 സീറ്റുകളിലേക്ക് താഴുന്നു.
 • ആദ്യഘട്ടത്തില്‍ ഒപ്പമില്ലെന്ന സൂചന പുറത്തുവന്ന സൂറത്ത് അവസാന ഘട്ടത്തില്‍ ബി.ജെ.പിയുടെ രക്ഷയ്ക്ക്. പട്ടേല്‍ സമുദായവും വ്യാപാരികളും ഭൂരിപക്ഷമുള്ള ഇവിടത്തെ ഏഴു മണ്ഡലങ്ങങ്ങള്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന കാഴ്ച.
 • ബി.ജെ.പിയുടെ ലീഡ് അല്‍പ്പം കൂടി, 97. കോണ്‍ഗ്രസ് 81
 • എല്ലാ മണ്ഡലങ്ങളിലെയും ആദ്യ ലീഡ് പുറത്തുവരുമ്പോള്‍, 95 സീറ്റുകളില്‍ ലീഡ് നേടി ബി.ജെ.പി, 84 ഇടത്ത് കോണ്‍ഗ്രസ്, മറ്റുള്ളവര്‍ മൂന്നിടത്ത് ലീഡ് ചെയ്യുന്നു
  എട്ടു സീറ്റുകളിലെ ലീഡ് കൂടി മാത്രം പുറത്തുവരാനുള്ളപ്പോള്‍ ബി.ജെ.പി. 90 സീറ്റില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിനു രണ്ട് സീറ്റ് അകലെ
 • ശക്തികേന്ദ്രങ്ങളില്‍ പല സ്ഥലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി, അഹമ്മദാബാദ് മേഖല ബി.ജെ.പിക്കൊപ്പം തന്നെ
 • ബി.ജെ.പി വീണ്ടും ലീഡ് നേടുന്നു, ബി.ജെ.പി: 87, കോണ്‍ഗ്രസ്: 81
 • ബി.ജെ.പി വീണ്ടും ലീഡ് നേടുന്നു, ബി.ജെ.പി: 85, കോണ്‍ഗ്രസ്: 82
 • ബി.ജെ.പിയെക്കാള്‍ 13 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
 • ഗുജറാത്തില്‍ കോണ്‍ഗ്രസ് ലീഡ് കേവല ഭൂരിപക്ഷം കടന്നു
 • ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍, കോണ്‍ഗ്രസ്: 88, ബി.ജെ.പി: 77
 • ഹിമാചലിലും ഇഞ്ചോടിഞ്ച് പോരാട്ടം, ബിജെപിയും കോണ്‍ഗ്രസും 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
 • ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ഒപ്പത്തിനൊപ്പം
 • ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം. ഗുജറാത്തില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ച വച്ചെങ്കിലും 100 സീറ്റുകളിലെ ലീഡ് പുറത്തുവരുമ്പോള്‍ ബി.ജെ.പി മുന്നില്‍.
 • നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചലിലും വോട്ടെണ്ണല്‍ അല്‍പ്പസമയത്തിനകം തുടങ്ങും.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here