ഡല്‍ഹി: കേരള ലോട്ടറിക്ക് 12 ശതമാനമെന്ന ആവശ്യം തള്ളി ലോട്ടറി നികുതി 28 ശതമാനമായി ഏകീകരിച്ച് ജി.എസ്.ടി. കൗണ്‍സില്‍. വോട്ടെടുപ്പിലൂടെയാണ് ജി.എസ്.ടി. കൗണ്‍സില്‍ ലോട്ടറി നികുതി തീരുമാനിച്ചത്. ഇതുവരെ ലോട്ടറികള്‍ക്ക് രണ്ടു നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ രണ്ട് നികുതി ഏകീകരിക്കാനാണ് ബുധനാഴ്ച ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സിലില്‍ ആദ്യമായി വോട്ടെടുപ്പ് നടത്തിയത്. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, പുതുച്ചേരി, മധ്യപ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി ഏകീകരണത്തെ എതിര്‍ത്തത്. രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here