ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്; ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത്

ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച്​ ട്വീറ്റിട്ട കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ ഡൽഹി പോലീസ്​ കേസെടുത്തു. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തുകയും ചെയ്തതിന്റെ പേരിലാണ് കേസ്. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു. “ഇപ്പോഴും കര്‍ഷകരെയും അവരുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെയും പിന്തുണക്കുന്നു. വിദ്വേഷം, ഭീഷണി, മനുഷ്യവകാശലംഘനം എന്നിവ തന്റെ നിലപാടില്‍ ഒരു വിധത്തിലുള്ള മാറ്റവും വരുത്തില്ലെന്നും ട്വീറ്റില്‍ കുറിച്ചു.”

ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടെത് . കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച്‌ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിന്റെ ലിങ്ക് പരിശോധിച്ചപ്പോഴാണ് അത് കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന് ഡല്‍ഹി പോലീസ്

കർഷക പ്രതിഷേധത്തെ പിന്തുണക്കാൻ സഹായകരമായ തരത്തിൽ പുതുക്കിയ ടൂൾ കിറ്റും ഗ്രെറ്റ​ അവതരിപ്പിച്ചു. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വീശദീകരിക്കുന്നതാണ്​ ടൂള്‍കിറ്റ് രേഖ​. ഫെബ്രുവരി 13, 14 തിയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാനും ഇതില്‍ നിര്‍ദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here