പ്രതിഷേധം കനത്തതോടെ ‘ഓറഞ്ച്’ വേണ്ടെന്ന് കേന്ദ്രം, മേല്‍വിലാസം നിലനിര്‍ത്തും

0

ഡല്‍ഹി: പാസ്‌പോര്‍ട്ട് പരിഷ്‌കരിക്കാനുള്ള വിവാദ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓറഞ്ച് നിറത്തിലും നീല നിറത്തിലും പാസ്‌പോര്‍ട്ട് വേര്‍തിരിച്ചു നല്‍കാനുള്ളതടക്കമുള്ള പരിഷ്‌കാരങ്ങളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത്. മേല്‍വിലാസം രേഖപ്പെടുത്തിയ അവസാന പേജും അതുപോലെ നിലനിര്‍ത്തും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

LEAVE A REPLY

Please enter your comment!
Please enter your name here