ശബരിമല വിധി നടപ്പാക്കുമെന്ന് പിണറായി, ബി.ജെ.പി ലോങ് മാര്‍ച്ചിന്

0

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കില്ല. സര്‍ക്കാര്‍ വിധി നടപ്പാക്കാനൊരുങ്ങുമ്പോള്‍ പ്രതിഷേധ സ്വരം കടുപ്പിച്ച് ബി.ജെ.പി ലോങ്മാര്‍ച്ച് പ്രഖ്യാപിച്ചു.

ഏതു വിധിയായാലും നടപ്പാക്കുമെന്ന് സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരിന് അതു നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മറ്റൊരു വിധി സുപ്രീം കോടതി പറഞ്ഞാല്‍ അതു നടപ്പിലാക്കും. സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ്. ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അതു നാടിനു നല്ലതല്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമല സംരക്ഷണത്തിനായി എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ലോങ്മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ഒക്‌ടോബര്‍ 10നു തുടങ്ങുന്ന മാര്‍ച്ച് 15ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമാപിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here