തിരുവനന്തപുരം: അന്തിമ വിധി വരുംവരെ ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചേക്കില്ല. വിധിയില്‍ വ്യക്തത വരുത്താന്‍ എ.ജി അടക്കമുള്ള ഉന്നത നിയമ വിദഗ്ധരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ ഉപദേശവും സ്വീകരിക്കും.
വിശാല ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട സാഹചര്യത്തില്‍ നേരത്തെയുള്ള വിധി നടപ്പാക്കേണ്ടതില്ലെന്ന നിയമോപദേശമാണ് പ്രാഥമികമായി സര്‍ക്കാരിനു ലഭിച്ചിട്ടുള്ളത്. ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാത്ത രീതിയില്‍ പ്രശ്നം കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സ്ത്രീകള്‍ എത്തിയാല്‍ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പമ്പയില്‍നിന്നു തന്നെ മടക്കി അയക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളിലും വിട്ടു വീഴ്ചയുണ്ടാകും.