തിരുവനന്തപുരം: മന്ത്രിയുടെ നിര്‍ദേശം തള്ളി ഗതാഗത കമ്മിഷണര്‍ സ്വന്തം ഇഷ്ടപ്രകാരം ഇറക്കിയ സ്ഥലം മാറ്റപട്ടിക മരവിപ്പിച്ച് സര്‍ക്കാര്‍. കേരള മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടേഴ്‌സ് അസോസിയേഷന്റെ പരാതിയിലാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ നടപടി.

49 മോട്ടോര്‍ വെളിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ് കമ്മിഷണര്‍ സുദേ് കുമാര്‍ ഇറക്കിയത് വെള്ളിയാഴ്ചയാണ്. ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിഗണിക്കാതെ സ്പാര്‍ക്ക് വഴി മാത്രം സ്ഥലംമാറ്റം നടത്തണമെന്ന നിര്‍ദേശം അവഗണിച്ചുകൊണ്ടാണ് ഉത്തരവ് ഇറക്കിയത്. ജനറല്‍ ട്രാന്‍സ്ഫറിന് അപേക്ഷ ക്ഷണിച്ചിരിക്കുന്ന മയത്ത് ഒരു ഡിപ്പാര്‍ട്ടുമെന്റും ഇത്തരത്തിലൊരു ട്രാന്‍സ്ഫര്‍ ഇറക്കാറില്ല.

പുതുതായി നിയമനം ലഭിച്ച എ.എം.വി.ഐമാര്‍ക്ക് നിയമനം നല്‍കുന്നതിനും ചെക്‌പോസ്റ്റുകളിലെ തസ്തിക പുനര്‍വിന്യാസം തുടങ്ങിയവയാണ് ഉത്തരവിറക്കാന്‍ കാരണമായി കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, പനര്‍വിന്യാസം വഴിയുണ്ടായിട്ടുള്ള ഒഴിവുകള്‍ ട്രാന്‍സ്ഫര്‍ വഴി തന്നെ നികത്തുമെന്ന സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് കമ്മിഷണറുടെ നടപടിയെന്നാണ് അസോസിയേഷന്‍ നിവേദനത്തിന്റെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതാണ്. തുടര്‍ന്നാണ് ട്രാന്‍സ്ഫര്‍ മരവിപ്പിച്ച് ഗതാഗത സെക്രട്ടറി ഉത്തരിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here