തിരുവനന്തപുരം:കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ഫാലി എസ്. നരിമാനെ നിയമോപദേശത്തിന് സമീപിക്കും. കരടുറിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമറിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാന്‍ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് നീക്കം.

സി.എ.ജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തുന്നതിനൊപ്പം നിയമപോരാട്ടം നടത്താനുമാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തിയശേഷമാണ് നിയമനടപടിയുടെ സാധ്യത പരിശോധിക്കാന്‍ മുതിര്‍ന്ന ഭരണഘടനാവിദഗ്ധനായ അഭിഭാഷകന്‍ ഫാലി എസ് നരിമാനെ സമീപിക്കാന്‍ തീരുമാനിച്ചത്.

ഭരണഘടനാ സ്ഥാപനമായ സി.എ.ജിയുടെ റിപ്പോര്‍ട്ടിനെ എങ്ങനെ നിയമപരമായി നേരിടുമെന്ന കാര്യമാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കരടുറിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ സര്‍ക്കാരിന് വിശദീകരണത്തിന് അവസരം നല്‍കാതെ അന്തിമറിപ്പോര്‍ട്ടില്‍ സി.എ.ജി ഉള്‍പ്പെടുത്തിയത് തെറ്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here