ബഫർ സോൺ പ്രതിഷേധത്തിൽ സർക്കാർ ഇടപെടുന്നു, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം | പ്രതിഷേധം ശക്തമായതോടെ ബഫർസോൺ വിഷയത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വനം, റവന്യൂ, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

നിലവിലുള്ള ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമല്ലെന്ന് ചൂണ്ടിക്കാട്ടി കർഷകരടക്കമുള്ളവർ പ്രത്യക്ഷ പ്രതിഷേധത്തിലേക്കു നീങ്ങിയിരുന്നു. ബഫർ സോണിനെതിരായി പ്രതിപക്ഷപാർട്ടികളും മറ്റു സംഘടനകളും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.

ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതിയിൽ സാവകാശം തേടുമെന്ന് എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. സർക്കാരിനെതിരായ സമരങ്ങൾ കർഷകരെ സഹായിക്കാൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട് കൽപ്പറ്റയിൽ മന്ത്രി എ.കെ ശശീന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.

Govt in Buffer Zone issue

LEAVE A REPLY

Please enter your comment!
Please enter your name here