ശബരിമല: സര്‍ക്കാര്‍ ആവശ്യം തളളി, ഹൈക്കോടതി നടപടിക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കല്ല

0
11

ഡല്‍ഹി: ശബരിമലയില്‍ മൂന്നംഗ നിരീക്ഷണ സമിതിഴയ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സുപ്രീം കോടതി ഉടന്‍ കേള്‍ക്കില്ല. ഉടന്‍ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി സാധാരണക്രമത്തില്‍ മാത്രമേ പരിഗണിക്കാനാവൂവെന്ന് വ്യക്തമാക്കി.

കേസ് വേഗത്തില്‍ പരിഗണിക്കാനാകില്ലെന്നും സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കാന്‍ പറ്റൂവെന്നും സുപ്രീംകോടതി അറിയിച്ചതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി. അവധിക്ക് ശേഷം ഇനി ജനുവരി 10 ന് ശേഷം മാത്രമേ കോടതി തുറക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here