തിരുവനന്തപുരം: കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒരു കാരണവുമില്ലാതെ കോവിഡ് വാക്‌സിനെടുക്കാത്തവര്‍ പുറത്തിറങ്ങുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയില്‍കരുതണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്കു സൗജന്യ ചികിത്സ നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

ഡിസംബര്‍ 15നു രണ്ടാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പൊതുസമൂഹത്തില്‍ ഇടപെടുന്നവര്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആഴ്ചയില്‍ രണ്ടുതവണ സ്വന്തം ചെലവില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇതേ നടപടിയുണ്ടാകും.

എന്നാല്‍, ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ രേഖകള്‍ ഹാജരാക്കിയാല്‍ ഇളവ് അനുവദിക്കും. കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണ്ടെന്നും യോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here