സി.ബി.ഐ പോര്: നീക്കിയതിനെതിരെ അലോക് കുമാര്‍ സുപ്രീം കോടതിയിലേക്ക്

0

ഡല്‍ഹി: ഉന്നതോദ്യോഗസ്ഥരുടെ തമ്മിലടിയുടെ ഭാഗമായി കൈക്കൂലിക്കേസില്‍ കുടുങ്ങിയ സിബിഐ ഡയറക്ടര്‍ അലോക് കുമാറിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കി. സ്‌പെഷ്യല്‍ ഡയറക്ടര്‍ അസ്താനയോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

സിബിഐ ഉള്‍പ്പോരിന്റെ പശ്ചാത്തലത്തിലാണ് നപടികള്‍. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി ചേര്‍ന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് നടപടി. ആന്ധ്രയില്‍ നിന്നുള്ള എം നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. പുതിയ ഡയറക്ടറെ തീരുമാനിക്കുന്നതു വരെ നാഗേശ്വര റാവുവിനാണ് ചുമതല. ഗുജറാത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ അടുപ്പക്കാരനുമായ അസ്താനയ്‌ക്കെതിരേ സിബിഐ തന്നെ കൈക്കൂലിക്കേസ് എടുത്ത സാഹചര്യത്തിലാണ് അദ്ദേഹത്തോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

സുപ്രീംകോടതി ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചേര്‍ന്നാണ് സിബിഐ തലവനെ തീരുമാനിക്കുന്നത്. രണ്ടു വര്‍ഷത്തേക്കാണ് കാലാവധി. സിബിഐ ഡയറക്ടര്‍ തന്നെ അഴിമതിയാരോപണത്തില്‍ കുടുങ്ങി നീക്കം ചെയ്യേണ്ടി വരുന്ന സ്ഥിതി പ്രതിപക്ഷം വിവാദമാക്കി മാറ്റിയേക്കാന്‍ സാധ്യതയുണ്ട്്. എന്നാല്‍ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിന് പ്രത്യേക കമ്മറ്റിയുടെ അനുമതിയുടെ കാര്യമില്ലെന്നതാണ് സര്‍ക്കാര്‍ വാദിക്കാന്‍ ശ്രമിക്കുക. അലോക് വര്‍മ്മയ്‌ക്കെതിരേ ക്യാബിനറ്റ് സെക്രട്ടറിക്കും മറ്റും ഒട്ടേറെ പരാതി കിട്ടിയിരുന്നു. കേസില്‍ ഇടപെടുന്നു. അനാവശ്യമായി റെയ്ഡിനു നിര്‍ദേശം നല്‍കുന്നു എന്നെല്ലമാണ് ആരോപണം.

പല വിവാദങ്ങളിലും മുമ്പും ഉള്‍പ്പെട്ടിട്ടുള്ള ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍ എന്ന നിലയില കരുതപ്പെടുന്നയാളാണ്. പല സുപ്രധാനകേസുകളിലും മേല്‍നോട്ടവും ഇദ്ദേഹമായിരുന്നു. മാട്ടിറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേസിലെ മറ്റൊരു പ്രതിയായ ഹൈദരാബാദ് സ്വദേശിയായ വ്യവസായി സന സതീഷില്‍ നിന്നു മൂന്നു കോടി കൈക്കൂലി വാങ്ങിയെന്നതാണ് അസ്താനയ്‌ക്കെതിരായ കേസ്. ഡെപ്യൂട്ടി എസ്.പി: ദേവേന്ദര്‍ കുമാറും അറസ്റ്റിലാണ്.

അതേസമയം, സബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. വര്‍മയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നു കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here