കേരള സർവകലാശാല: 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണറുടെ തിരിച്ചടി

തിരുവനന്തപുരം | സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കാൻ കൂടിയ സെനറ്റ് യോഗത്തിൽ നിന്നു വിട്ടു നിന്ന ചാൻസലറുടെ നോമിനികളെ ഗവർണർ പിൻവലിച്ചു. ശനിയാഴ്ച മുതല്‍ 15 അംഗങ്ങള്‍ അയോഗ്യരാണെന്ന് കാണിച്ച് കേരള സര്‍വകലാശാല വി.സിക്ക് ചാന്‍സലറായ ഗവര്‍ണര്‍ കത്ത് നല്‍കി. പിന്‍വലിക്കപ്പെട്ടവരിൽ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്.

പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്.

അടുത്ത മാസം നാലിന് സെനറ്റ് കമ്മിറ്റി ചേരുമെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രഖ്യാപനം ഗവർണറെ അനുനയിപ്പിക്കാൻ ഉപകരിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഇതോടെ ഈ മാസം 24 ന് കാലാവധി തീരുന്ന വി.സിയുടെ ചുമതല ഗവർണർ ആർക്കു നൽകുമെന്നതിൽ അടക്കം ആകാംക്ഷ തുടരുകയാണ്.

Governor withdrawn 15 members from Kerala University senate

LEAVE A REPLY

Please enter your comment!
Please enter your name here