കണ്ണൂരില്‍: ഗവര്‍ണ്ണര്‍ ഇടപെടുന്നു

0
4

തിരുവനന്തപുരം: കണ്ണൂരില്‍ ഇന്നലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടുന്നു. കണ്ണൂരിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അക്രമം തടയണമെന്നും ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാന സര്‍ക്കാറിന് കൈമാറി.  ഒ രാജഗോപാല്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നംഗ ബി.ജെ.പി പ്രതിനിധിസംഘം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തെക്കണ്ട് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം ഗവര്‍ണ്ണര്‍ അടിയന്തരമായി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതേസമയം, കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതില്‍ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here