വീണ്ടും അസാധാരണം…ധനമന്ത്രിയെ പുറത്താക്കാൻ നിർദേശിച്ച് ഗവർണർ, കഴമ്പില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം | ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ വിമർശനങ്ങളിൽ അപ്രീതി രേഖപ്പെടുത്തിയും മന്ത്രിസഭയിൽ നിന്നു ഒഴിവാക്കണമെന്നു നിർദ്ദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കത്തു നൽകി. ആരോപണങ്ങളിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രിയുടെ മറുപടി.

മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവർണർ കത്തിൽ പറയുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും മാധ്യമങ്ങളിൽ വന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ബാലഗോപാലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണർ ഓഫിസിന്റെ അന്തസ്സ്‌ ഇല്ലാതാക്കാനുമുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും ഗവർണർ കത്തിൽ പറയുന്നു.

യുപിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിന്റെ പ്രസ്താവന ദേശീയതയെ പോലും ചോദ്യം ചെയ്യുന്നതാണ് എന്ന് ഗവർണറുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യദ്രോഹപരമായ പരാമര്‍ശമാണ് ഇതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. എന്നാൽ ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന മറുപടി ഇന്നു രാവിലെ മുഖ്യമന്ത്രി നൽകി.

governor Arif Mohammed Khan’s letter to CM against KN Balagopal

LEAVE A REPLY

Please enter your comment!
Please enter your name here