വിശദീകരണം ഗവര്‍ണര്‍ തളളി, സി.പി.എമ്മിനു പരിഹാസം, ഭരണഘടന ലംഘിക്കാന്‍ അനുവദിക്കില്ലെന്ന് വിശദീകരണം

0
9

തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരുമായിട്ടുള്ള പോരു മുറുകുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച കാര്യത്തില്‍ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് കടുപ്പിച്ചു.

ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെയും ഗവര്‍ണര്‍ പരിഹസിച്ചു. ഗവര്‍ണര്‍ പദവി ഇല്ലാതാക്കാനുള്ള സ്ഥിതിയിലല്ല സി.പി.എമ്മെന്നായിരുന്നു ഗവര്‍ണറുടെ രാഷ്ട്രീയ പരിഹാസം. താന്‍ പറഞ്ഞ കാര്യങ്ങളില്‍ തെറ്റു കണ്ടെത്താന്‍ യെച്ചൂരിക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പദവി റദ്ദാക്കാന്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here