തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 16ന് വൈസ് ചാന്‍സലര്‍മാരുടെ യോഗവും ഗവര്‍ണര്‍ വിളിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് വലിയ പാരമ്പര്യമുണ്ടെന്നും അതില്‍ വെള്ളം ചേര്‍ക്കരുതെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന സെക്രട്ടറിയുടെ റിപ്പോര്‍ട്ട് താന്‍ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണറുടെ പ്രസ്താവന ഗൗരവമേറിയയതാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സ്ഥിതിഗതികള്‍ ഗുരുതരമായതിനാലാണ് ഗവര്‍ണര്‍ക്ക് പ്രതികരിക്കേണ്ടിവന്നത്. ഇതോടെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം തള്ളിയ മന്ത്രി കെ.ടി. ജലീല്‍ ആരുടെയെങ്കിലും കു്‌റം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here