തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്‌പെഷല്‍ പ്രൊവിഷന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. മേയ് 4 മുതല്‍ ശമ്പള വിതരണം ആരംഭിക്കും.

ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.

LEAVE A REPLY

Please enter your comment!
Please enter your name here