ഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ കാര്‍ഷിക മേഖലയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി അവശ്യസാധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ധാന്യങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കുന്നതിണായാണ് ഈ നീക്കമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

ഇത്തരം ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനേര്‍പ്പെടുത്തിയ പരിധി പിന്‍വലിക്കും. ക്ഷാമം, പ്രകൃതി ദുരന്തം, വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമാകും സംഭരണ പരിധി നടപ്പിലാക്കാനാവുക. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കുന്നതു സംബന്ധിച്ച് കേന്ദ്രനിയമം പ്രാബല്യത്തില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here