മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനോട് ‘കടക്കൂ പുറത്തേക്കെ’ന്ന് ഭരണകൂടം ? തുടര്‍ നടപടികളുടെ ഭാഗമായി ജേക്കബ് തോമസിന് കുറ്റപത്രം നല്‍കി

0

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ചയെ ചോദ്യം ചെയ്ത ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അഭിപ്രായ പ്രകടനം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം സസ്‌പെന്‍ഷനില്‍ തുടരുന്ന ജേക്കബ് തോമസിനു കൈമാറി. വിമര്‍ശനങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ജേക്കബ് തോമസ് മറുപടിയും നല്‍കി.
തിരുവനന്തപുരം പ്രസ് ക്ലബില്‍ ഡിസംബര്‍ ഒമ്പതിന് അഴിമതി വിരുദ്ധ ദിനാചരണത്തിലെ പ്രസംഗമാണ് കുറ്റപത്രത്തില്‍ പ്രധാനമായും എടു്ത്തുകാട്ടിയിട്ടുള്ളത്. ഒപ്പം മറ്റു നടപടികളും. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായ പ്രകടനമാണ് ജേക്കബ് തോമസില്‍ നിന്ന് ഉണ്ടായതെന്ന് സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്‍കിയ കുറ്റപത്രം വ്യക്തമാക്കുന്നു. ജേക്കപ് തോമസിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുന്നതിന്റെ മുന്നോടിയാണ് കുറ്റപത്രമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അഭിപ്രായപ്രകടനം യാദൃശ്ചികമായി സംഭവിച്ചതോ പ്രസംഗത്തിന്റെ ഒഴുക്കില്‍ കടന്നുകൂപ്പെട്ടതോ അല്ലെന്നാണ കുറ്റപത്രത്തിലെ നിഗമനം. ഭരകൂടത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബാധ്യത നിറവേറ്റാന്‍ ജേക്കബ് തോമസ് മുതിര്‍ന്നില്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമല്ലാത്ത പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി അനുമതി തേടാതിരുന്നത് അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്. മറുപടി 15 ദിവസത്തിനകം നല്‍കണമെന്നും ഇല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പരാമര്‍ശനം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം നേരത്തെ ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. അതിനുശേഷവും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശനം തുടര്‍ന്നുകൂടി പരിഗണിച്ചാണ് തുടര്‍ നടപടി.
10 പേജുള്ള മറുപടിക്കത്തില്‍ ജേക്കബ് തോമസ് തന്റെ വിമര്‍ശനങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഓഖി ദുരന്തത്തിലടക്കം താന്‍ പറഞ്ഞിട്ടുള്ളത് ശരിയായ കാര്യങ്ങളാണെന്നാണ് വിശദീകരണം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here