തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍വീസ് സംഘടനാ നേതാക്കന്മാരുടെ യോഗത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ടു വച്ചത്. സൗജന്യ റേഷന്‍ വിതരണത്തിനും മറ്റു പ്രാഥമിക സൗകര്യങ്ങള്‍ക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുവേ അനുകൂല സമീപനമാണ് സര്‍വീസ് സംഘടനകള്‍ യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍, ഇതു നിര്‍ബന്ധിത പിരിവിലേക്കു പോകരുതെന്ന് പ്രതിപക്ഷ സംഘടനകള്‍ നിര്‍ദേശിച്ചു. കമ്മിറ്റികളില്‍ കൂടിയാലോചിച്ചശേഷം തീരുമാനം എത്രയും വേഗം അറിയിക്കാമെന്ന് സര്‍വീസ് സംഘടനകള്‍ യോഗത്തെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here