വെബ്‌സീരിസുകള്‍ക്ക് സെന്‍സര്‍ഷിപ്പ് വേണ്ടിവരും

ഡല്‍ഹി: ഓണ്‍ലെന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലായി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഓടിടി പോര്‍ട്ടലുകള്‍ക്കും ഉത്തരവ് ബാധകമാണ്. ഇതോടെ ഓണ്‍ലെന്‍ മാധ്യമങ്ങള്‍ നല്‍കുന്ന കണ്ടന്റിന് മേല്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണമുണ്ടാകും. ഇതിനായി പ്രേത്യേക ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.

ഓടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട് സ്റ്റാര്‍, അമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് എന്നിവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. കണ്ടന്റ് പ്രൊഡ്യൂസര്‍മാര്‍ നല്‍കുന്ന ഓഡിയോ വിഷല്‍ പ്രോ ഗ്രാമുകളും നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടും. എന്ത് നിയന്ത്രണമാണ് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി കൊണ്ടുവരിക എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നേക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികളും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here