തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വ്വജന സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ കുടുംബത്തിനും ക്രിക്കറ്റ് കളിക്കിടെ പരുക്കേറ്റു മരിച്ച നവനീതിന്റെ കുടുംബത്തിനും പത്തു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇന്നും ഈ പണം നല്‍കും.

കൂടാതെ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് 2018-19 വര്‍ഷത്തെ പെര്‍ഫോമന്‍സ് ഇന്‍സന്റീവ് മുന്‍ വര്‍ഷങ്ങളിലേതു പോലെ വാര്‍ഷിക ശമ്പളത്തിന്റെ 8.33 % അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

LEAVE A REPLY

Please enter your comment!
Please enter your name here