ന്യൂഡല്‍ഹി: രാത്രികാലങ്ങളിലെ പോസ്റ്റുമോര്‍ട്ടത്തിനു അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിക്കുന്നതിനായി ഇതുസംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്ത്, ലഭിച്ച നിവേദനങ്ങള്‍ കണക്കിലെടുത്താണ് നടപടി.

സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തരുതെന്നും പുതുക്കിയ വ്യവസ്ഥയിലുണ്ട്.

വെളിച്ചത്തിന്റെ ലഭ്യതക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്. സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പാടില്ലെന്ന ബ്രിട്ടീഷ് കാലത്തെ നിയമത്തിനാണ് ഇതോടെ മാറ്റമുണ്ടാകുന്നത്. എന്നാല്‍ വര്‍ഷങ്ങളായി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ തിരഞ്ഞെടുത്ത ചില സ്ഥാപനങ്ങളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here