ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം വീതം, മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം വീതം ധനസഹായം

0

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രോഗികളെ പരിചരിക്കുന്നതിനിടെ വയറസ് ബാധയുണ്ടായി മരണമടഞ്ഞ നഴ്‌സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം സഹായം നല്‍കും.

ഇതില്‍ അഞ്ചു ലക്ഷം രൂപ വീതം കുട്ടികളുടെ പേരില്‍ 15 വര്‍ഷത്തേക്ക് ഫിക്‌സഡ് ഡിപ്പോസിറ്റായിരിക്കും. ദിവസവേതര അടിസ്ഥാനത്തിലാണ് ലിനി ജോലി നോക്കിയിരുന്നത്. അതിനാല്‍ ആശ്രിത നിയമനത്തിന് വകുപ്പുകളില്ല. താല്‍പര്യമുണ്ടെങ്കില്‍, പ്രത്യേക ഉത്തരവിലൂടെ ഭര്‍ത്താവിന് യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here