മുംബൈ: കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു. ഇതേ തുടര്‍ന്ന് കര്‍ഷക പ്രക്ഷോഭം അവസാനിച്ചു. പ്രശ്‌നങ്ങള്‍ രണ്ടു മാസം കൊണ്ട് പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്.
പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം കണ്ടെത്തി നടപ്പാക്കുന്നതിനുമായി ആറംഗ സമിതിയെ നിയോഗിക്കുന്നതിന് തീരുമാനമായി. കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം കൈക്കൊള്ളും.
വിവിധ ആവശ്യങ്ങളുന്നയിച്ച് 30,000 കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ചാണ് ആറം തീയതി നാസിക്കില്‍ നിന്ന് ആരംഭിച്ചത്. സമരത്തിന് ലഭിച്ച പിന്തുണ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഭട്‌നാവിസ് ചര്‍ച്ചയ്ക്ക് തയാറായത്.

LEAVE A REPLY

Please enter your comment!
Please enter your name here