തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരണപ്പെട്ട കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് ഡി.ജി.പി ഉത്തരവിറക്കി. കേസ് മ്യൂസിയം എസ്.ഐക്കെതിരെയും നടപടിയുണ്ട്.

ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് കൈകാര്യം ചെയ്തതില്‍ പോലീസിനുണ്ടായ വീഴ്ചകളും അന്വേഷിക്കും. സംഭവം നടന്ന് 10 മണിക്കൂര്‍ കഴിഞ്ഞ് ശേഖരിച്ച രക്തസാമ്പിളുകളില്‍ മദ്യപിച്ചതിന്റെ തെളിവില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഡി.ജി.പി അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. എസ്.പി. ഷാനവാസ്, അസി. കമ്മിഷണര്‍ ഷീന്‍ തറയില്‍, സി.ഐമാരായ സുരേഷ് ബാബു, അജി ചന്ദ്രന്‍ എന്നിവരാണ് അന്വേണ സംഘത്തിലുള്ളത്. ഷീന്‍ തറയിലിനാണ് അന്വേഷണ ചുമതല. മ്യൂസിയം സ്‌റ്റേഷന്‍ ക്രൈം എസ്.ഐ. ജയപ്രകാശിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here