സില്‍വര്‍ ലൈന്‍ നിയമസഭ ചര്‍ച്ച ചെയ്യും, അടിയന്തരപ്രമേയത്തിനു അനുമതി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി നിയമസഭ ചര്‍ച്ച ചെയ്യും. സഭ നിര്‍ത്തിവച്ചു പദ്ധതി ചര്‍ച്ച ചെയ്യാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതോടെ, പ്രതിപക്ഷത്തിന്റ അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നല്‍കി.

പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നതും കേരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകാത്തതുമായ സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി.വിഷ്ണിനാഥാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ടു മണിക്കൂര്‍ വിഷയം ചര്‍ച്ച ചെയ്യും. രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകുന്ന ആദ്യ അടിയന്തരപ്രമേയമാണിത്.

The Speaker approved the urgent motion of the Opposition. The topic will be discussed from one to two o’clock in the afternoon.

LEAVE A REPLY

Please enter your comment!
Please enter your name here