കേരളത്തില്‍ രക്ഷയില്ല, വെട്ടേറ്റ് മുറിഞ്ഞു തൂങ്ങിയ കാലുമായി തമിഴ്‌നാട് സ്വദേശി കോയമ്പത്തൂരില്‍ പോയി ചികിത്സ തേടി

0

കുറ്റിപ്പുറം: വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ ലഭിച്ചില്ല. തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശി രാജേഷിനെ(35) കോയമ്പത്തൂരിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നയാള്‍ വെട്ടികയായിരുന്നു. കുറ്റിപ്പും റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here