മരണം കൂടുന്നു, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി ആദിത്യനാഥ്

0
4

ഗോരഖ്പൂര്‍: മരണമടഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം എഴുപതായി. കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്ന് ആശുപത്രി സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

യു.പിയില്‍ ധാരാളം കുട്ടികള്‍ മരിച്ചുവീഴുന്നത് കണ്ടയാളാണ് താനെന്ന് ആദിത്യനാഥ് പറഞ്ഞു. അതു തുടര്‍ന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്ന് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു. പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യാതെ അകത്തു പ്രവേശിച്ച് കാര്യങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നു പറഞ്ഞ മുഖ്യമന്ത്രി മാധ്യമങ്ങളെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

ഉദ്യോഗസ്ഥ വീഴ്ച കൊണ്ടു ഗൊരഖ്പൂരിലെന്നല്ല, സംസ്ഥാനത്ത് എവിടെ മരണങ്ങള്‍ ആവര്‍ത്തിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here