വന്‍ സ്വര്‍ണ്ണവേട്ട, ലക്ഷ്വറി ബസില്‍ നിന്ന് പിടികൂടിയത് 30 കിലോ

0

കല്‍പ്പറ്റ: വന്‍ സ്വര്‍ണ്ണവേട്ട. കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണ്ണം പിടികൂടി. വയനാട് തോല്‍പ്പെട്ടി ചെക്‌പോസ്റ്റിലാണ് ബാംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്കു വന്ന ബസില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ആറു രാജസ്ഥാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനു പിന്നാലെ സ്വര്‍ണക്കടത്തുകാര്‍ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. ദുബായിയയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തുന്നത് വ്യാപകമായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 30 കിലോ പിടിക്കപ്പെടുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here