ഗോധ്ര കൂട്ടക്കൊല്ല: 11 വധശിക്ഷകള്‍ ജീവപര്യന്തമാക്കി

0

അഹമ്മദാബാദ്: 2002 ല്‍ ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്പ്രസ് ട്രെയിനു തീയിട്ടു കൂട്ടക്കൊല നടത്തിയ കേസില്‍ 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി. മറ്റ് 20 പേരുടെ ജീവപര്യന്ത ശിക്ഷ കോടതി നിലനിര്‍ത്തി. 31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതെ വിടുകയും ചെയ്ത പ്രത്യേക കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് ഗുജറാത്ത് ഹൈക്കോടതി വിധി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here