18 കാരി തീവ്രവാദിയോ നിരപരാധിയോ ? റിപ്പബ്ലിക് ദിനത്തില്‍ ചാവേറാകാനോ പെണ്‍കുട്ടി കാശ്മീരില്‍ എത്തിയത്

0
1

ശ്രീനഗര്‍: റിപ്പബ്ലിക് ദിനത്തില്‍ ചാവേറാകാന്‍ പൂനൈയില്‍നിന്ന് 18 വയസുകാരിയെത്തുമെന്ന മുന്നറിയിപ്പ് ശരിയായോ ? റിപ്പബ്ലിക് ദിന തലേക്ക് തെക്കന്‍ കാശ്മീരില്‍ നിന്ന് പിടികൂടിയ പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
പൂനൈയിലെ ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. അടുത്തിടെവരെ കോള്‍സെന്ററില്‍ ജോലി ചെയ്തിരുന്ന അവര്‍ ദിവസങ്ങള്‍ക്കു മുമ്പാണ് പൂനൈ വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് കാശ്മീര്‍ പോലീസ് ഇവരുടെ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
2015 മുതല്‍ പെണ്‍കുട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് തീവ്രവാദ സ്വഭാവമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍, മകളെ അനാവശ്യ വിവാദങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് ആരോപണവുമായി മാതാവും രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ പിടികൂടിയെന്ന് സ്ഥിരീകരിച്ച കാശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കൂടുതല്‍ കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here