കാമുകന്റെ മരണവെപ്രാളം കണ്ട് ഓടിയ പെണ്‍കുട്ടിയെ കുറ്റിക്കാട്ടിനുള്ളില്‍ ബോധരഹിതയായി കണ്ടെത്തി

കുമരകം: കാമുകന്റെ മരണവെപ്രാളം കണ്ട് ഭയന്നോടിയ പെണ്‍കുട്ടിയെ കുറ്റികാട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. പോലീസ് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ചീപ്പുങ്കല്‍ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തില്‍ വെച്ചൂര്‍ മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) തൂങ്ങിമരിച്ചതിനെത്തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെണ്‍കുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. ‘ചേതക്ക്’ എന്ന പോലീസ് നായ മണംപിടിച്ചെത്തിയ ദിശയില്‍തന്നെയാണ് പെണ്‍കുട്ടി കിടന്നിരുന്നതെങ്കിലും വെള്ളക്കെട്ടുമൂലം ചേതക്കിന് മുന്നോട്ടുനീങ്ങാന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പോത്തിനെ കെട്ടാന്‍പോയ സമീപവാസിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here