ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയുടെ വിസ റദ്ദാക്കി. രാജ്യം വിടാന്‍ വിദ്യാര്‍ത്ഥിക്ക് എമിഗ്രേഷന്‍ വകുപ്പ് നിര്‍ദേശം നല്‍കി.

എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് വന്ന ജര്‍മന്‍ സ്വദേശിയായ ജേക്കബ് ലിന്‍ഡന്‍ താളെന്ന വിദ്യാര്‍ത്ഥിയെയാണ് മടക്കി അയക്കുന്നത്. ഫിസിക്‌സ് പഠനത്തിനായെത്തിയ ഇയാള്‍ക്ക് മദ്രാസ് ഐഐടിയില്‍ ഒരു സെമസ്റ്റര്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്.

എമിഗ്രേഷന്‍ ഓഫിസില്‍ വിളിച്ച് വരുത്തി നോട്ടീസ് വായിച്ചു കേള്‍പ്പിച്ചശേഷം ഉടന്‍ രാജ്യം വിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here