ഭൂമി വിവാദം: പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്ന് ജോര്‍ജ് ആലഞ്ചേരി

0
4

കോട്ടയം: ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവദാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം നടന്നതിനു പിന്നാലെയാണ് കര്‍ദിനാള്‍ പ്രതികരിക്കാന്‍ തയാറായത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതക്ക് സ്ഥാനമില്ലെന്നും കര്‍ദ്ദിനാള്‍ പ്രതികരിച്ചു. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാന്‍ അഞ്ചംഗ സമിതിയെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here