ബിപിന്‍ റാവത്ത് ആദ്യ സംയുക്ത സൈനിക മേധാവി, നിയമനം വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ

0

ഡല്‍ഹി: രാജ്യത്തെ ആദ്യ സംയുക്ത സേനാ മേധാവിയായി നിലവിലെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ നിയോഗിച്ചു. ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് പുതിയ നിയമനം. മൂന്നു വര്‍ഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി. ശനിയാഴ്ച പുറത്തിറങ്ങിയ വിജ്ഞാപനത്തില്‍ ചീഫ് ഓഫ് ഡിഫന്‍സിന്റെ ഉയര്‍ന്ന പ്രായപരിധി 65 വയസ്സാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here