ഗൗരിലങ്കേഷ് വധം: അന്വേഷണ സംഘം വിപുലീകരിച്ചു

0

ബംഗളുരു: ഗൗരിലങ്കേഷ് വധക്കേസിലെ പ്രത്യേക അന്വേഷണ സംഘം വീണ്ടും വിപുലീകരിച്ചു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 40 ഉദ്യോഗസ്ഥരെ പുതുതായി  ഉള്‍പ്പെടുത്തി. ഇതോടെ അന്വേഷണസംഘത്തിലിപ്പോള്‍ 105 ഉദ്യോഗസ്ഥരായി. രണ്ട് ദിവസം മുമ്പാണ് 44 പേരെ ഉള്‍പ്പെടുത്തി സംഘം വിപുലീകരിച്ചത്. അതേസമയം, പ്രതികളെക്കുറിച്ച് ഒരു സൂചനയും ഇതുവരെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. സാംസ്‌കാരിക പ്രവര്‍ത്തകര്‍ അടക്കം അരലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പ്രതിഷേധ റാലി ഇന്ന് നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here