വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കെമിക്കല്‍ പ്ലാന്റില്‍ വന്‍ വാതക ചോര്‍ച്ച. വ്യാഴാ്ച പുലര്‍ച്ചെ മൂന്നിനുണ്ടായ ചോര്‍ച്ചയില്‍ മരണം എട്ടു പിന്നിട്ടു. മൂന്നു കിലോമീറ്റര്‍ പ്രദേശത്തേക്ക് വാതകം ചോര്‍ച്ചയുണ്ടായതോയാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ബോധരഹിതരായി വീണു കിടക്കുന്ന കാഴ്ചയാണ് ഇവിടെ നിന്നും പുറത്തുവരുന്നത്.

ആര്‍.ആര്‍. വെങ്കടപുരം ഗ്രാമത്തിന് സമീപമുള്ള എല്‍.ജി. പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് വാതക ചോര്‍ച്ചയുണ്ടായത്. ആയിരത്തില്‍ അധികം പേര്‍ ആശുപത്രിയിലായി. ഇതില്‍ 20 ല്‍ അധികം പേരുടെ നില ഗുരുതരമാണ്. സ്‌റ്റൈറ്റീന്‍ വാതകമാണ് ചോര്‍ന്നത്. ഇതേ തുടര്‍ന്ന് സമീപത്തെ ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു. മൂന്നു ഗ്രാമങ്ങളെയാണ് വാതക ചോര്‍ച്ച ഗുരുതരമായി ബാധിച്ചിട്ടുള്ളത്.

അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്. പോളിസ്‌റ്റെറിന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റിലാണ് അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here