ഇനി ഗ്യാസ് ബുക്ക് ചെയ്യാന്‍ മിസ് കോള്‍ മതി

ഇനി മിസ് കോള്‍ അടിച്ചാല്‍ ഗ്യാസ് സിലിണ്ടര്‍ വീട്ടിലെത്തിക്കും. 2021 ജനുവരി ഒന്നു മുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയത്. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഗാസ ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഉപയോക്താക്കള്‍ക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കള്‍ക്കും ഇനി ഒരു മൊബൈല്‍ നമ്ബറിലേക്ക് മിസ് കോള്‍ നല്‍കി ഗ്യാസ് ഉറപ്പാക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രം. 8454955555 എന്ന നമ്ബരിലേക്ക് ഒരു മിസ് കോള്‍ നല്‍കുക. “ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങള്‍ എല്‍പിജി റീഫില്‍ ബുക്കിംഗും പുതിയ കണക്ഷന്‍ രജിസ്ട്രേഷനും കൂടുതല്‍ സൗകര്യപ്രദവും സൗജന്യമാണ്. ഇത് ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച്‌ പ്രായമായവര്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണം ചെയ്യും.” ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു.

നിലവില്‍ ഐവിആര്‍എസ് സംവിധാനത്തിലാണ് ഇന്‍ഡേന്‍ ബുക്കിങ് നടത്തുന്നത്. ഇതിനു ഉപഭോക്താക്കള്‍ക്കു കോള്‍ ചാര്‍ജ് ചെലവാകും. മാത്രമല്ല, ഐവിആര്‍എസ് ഉപയോഗിക്കുന്നത് പ്രായമായ ഉപഭോക്താക്കള്‍ക്കു പ്രയസമുണ്ടാക്കുന്നതായും കമ്ബനി വിലയിരുത്തി.

ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്. ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും.

രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്. 2014 വരെ രാജ്യത്ത് 13 കോടി എല്‍പിജി കണക്ഷന്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 30 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here