പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്ത് വെച്ച് ബേക്കല്‍ പൊലീസാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടേക്ക് കൊണ്ടുപോയി. പ്രദീപ് കുമാറിന് ഇന്നലെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്‍റെ ബന്ധുവിനെ കണ്ട് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് പരാതി. ഇതിന് വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വിപിൻ ലാലിന്‍റെ ബന്ധു, അയൽവാസി, ഓട്ടോ ഡ്രൈവർ, എന്നിവരെയും അന്വേഷണ സംഘം വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here